മാസപ്പടിയില്‍ വിജിലൻസ് അന്വേഷണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാസപ്പടിയില്‍ വിജിലൻസ് അന്വേഷണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
alternatetext

കൊച്ചി: മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുപ്രവർത്തകൻ ആയിരുന്ന അന്തരിച്ച ഗിരീഷ് ബാബുവാണ് ഹർജിക്കാരൻ.

മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി നേരത്തെ തള്ളിയിരുന്നു. വിഷയത്തില്‍ പൊതു താത്പര്യമില്ലെന്നു വ്യക്തമാക്കിയാണ് വിജിലൻസ് കോടതി ഹർജി തള്ളിയത്. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വീണാ വിജയന്‍റെ സ്ഥാപനത്തിനു കരിമണല്‍ കമ്ബനിയായ സിഎംആർഎല്‍ പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മകളായതു കൊണ്ടാണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ ഇതു വരുമെന്നുമാണ് ഹർജിയിലെ വാദം.