തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷപദം സ്വീകരിക്കേണ്ട എന്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് രമേശ് ചെന്നിത്തല. അദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍, എല്‍ഡിഎഫ് സർക്കാരിന് അനുകൂല നിലപാടുകള്‍ സ്വീകരിച്ചതിന്റെ ഉപകാര സ്മരണയായാണ് വിരമിച്ച ശേഷം നല്കിയ പുതിയ പദവിയെന്നത് എല്ലാപേർക്കും ബോധ്യമായ കാര്യമാണ്.
വൈകിയാണെങ്കിലും ജസ്റ്റിസ് മണികുമാർ എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റേത് വൈകി ഉദിച്ച വിവേകമാണെങ്കിലും, അധ്യക്ഷ പദവി ഏറ്റെടുത്ത് കൂടുതല്‍ അപമാനിതനാകാതെ പിന്മാറിയത് നന്നായി. നേരത്തെ മണികുമാറിന്റെ നിയമനത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിയോജിപ്പ് അറിയിച്ചിരുന്നു