ആദായ നികുതി വെട്ടിപ്പ് കേസുകള്‍ അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി.

ആദായ നികുതി വെട്ടിപ്പ് കേസുകള്‍ അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി.
alternatetext

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം കൂടി ചുമത്തി ആദായ നികുതി വെട്ടിപ്പ് കേസുകള്‍ അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ആദായനികുതി നിയമത്തിലെ കുറ്റങ്ങള്‍ അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരം നല്‍കിയിട്ടില്ല. ഇ.ഡിയുടെ വിശാല അധികാരങ്ങള്‍ ശരിവച്ച മൂന്നംഗ ബെഞ്ചിന്റെ വിധിക്കെതിരെ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്ബോഴായിരുന്നു മറ്റൊരു മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചനാക്കുറ്റം കൂടി ഉള്‍പ്പെടുത്തിയാല്‍ ഇതടക്കം അന്വേഷിക്കാമെന്നാണ് ഇ.ഡിയുടെ നിലപാട്. എന്നാല്‍ അതിനും കഴിയില്ലെന്ന് ജസ്റ്രിസ് എസ്.കെ. കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിജയ് മദൻലാല്‍ ചൗധരി കേസില്‍ 2022 ജൂലായ് 27ന് ഇ.ഡിയുടെ വിശാല അധികാരത്തെ മൂന്നംഗ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെയുള്ള പുന:പരിശോധനാ ഹര്‍ജികളാണ് പരിഗണിച്ചത്.

ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതാണ് പ്രധാനമായി പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികളില്‍ ഇന്നും വാദം തുടരും.