അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം
alternatetext

മക്കളില്ലാത്തതും സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടുകളില്ലാത്തതും ബന്ധുക്കളുടെ സംരക്ഷണത്തില്‍ കഴിയുന്നതുമായ 50 വയസിന് മുകളില്‍ പ്രായമുളള വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഭിന്നശേഷി/മനോരോഗിയായ കുട്ടികളുളള വിധവകളെയും പരിഗണിക്കും. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഡിസംബര്‍ 31വരെ അപേക്ഷിക്കാം. ഫോണ്‍: 9497274121