ഇടുക്കി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകാനുള്ള തയ്യാറെടുപ്പിനിടെ അബദ്ധത്തില്‍ വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും സസ്പെൻഡ് ചെയ്തു. തൊടുപുഴ സ്വദേശി ഇ.എച്ച്.ഫൈസലിനെയാണ് (37) ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
പൊലീസ് സ്റ്റേഷനില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തോക്കുകള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് വെടി പൊട്ടിയത്. വെടി തറയിലേക്കായതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. സംഭവത്തെക്കുറിച്ച് കാഞ്ഞാർ പൊലീസ് സ്റ്റേഷനില്‍ എത്തി അന്വേഷണം നടത്തിയ തൊടുപുഴ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി