ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഡിസംബര്‍ 14 വരെ നീട്ടി. ഇതിനായി നേരത്തെ നല്കിയ സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. തുടര്‍ന്ന് മൈ ആധാര്‍ പോര്‍ട്ടലില്‍ രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ ഫീസ് നല്‍കേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്.
ഇൗ വര്‍ഷം ഡിസംബര്‍ 14 വരെ സൗജന്യസേവനം തുടരുമെന്നു യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) അറിയിക്കുകയായിരുന്നു. സൗജന്യ സേവനം മൈആധാര്‍ പോര്‍ട്ടലില്‍ മാത്രമേ ലഭ്യമാകൂ. ആധാര്‍ നമ്ബര്‍ ഉടമകള്‍ കുറഞ്ഞത് 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാറിലെ രേഖകള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണു നിര്‍ദേശം. മൈ ആധാര്‍ പോര്‍ട്ടല്‍ വഴിയോ ഏതെങ്കിലും ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ വഴിയോ ഓണ്‍ലൈനായി രേഖകള്‍ സമര്‍പ്പിക്കാം. വിലാസം മാറ്റുകയാണെങ്കില്‍ അതും പുതുക്കേണ്ടിവരും.