കണ്ണൂർ: പാനൂരില്‍ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് അമല്‍ ബാബു അറസ്റ്റില്‍. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്ബ് യൂണിറ്റ് സെക്രട്ടറിയാണ് അമല്‍ ബാബു. ഇയാള്‍ ബോംബ് നിർമാണത്തില്‍ നേരിട്ടു പങ്കെടുത്തു എന്നാണ് പൊലീസ് പറയുന്നത്.
ഡിവൈഎഫ്ഐ പ്രവർത്തകനായ മിഥുൻലാല്‍ പൊലീസ് കസ്റ്റഡിയിലാണ്. മിഥുൻലാലിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ബോംബ് നിർമാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസ് കരുതുന്നു. സംഭവം നടക്കുമ്ബോള്‍ മിഥുൻലാല്‍ ബെംഗളൂരുവില്‍ ആയിരുന്നു.
ഇയാളെ ബെംഗളൂരുവില്‍ നിന്നാണു പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് സായൂജ് ഉള്‍പ്പെടെ നാല് പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചെറുപ്പറമ്ബ് അടുങ്കുടിയവയലില്‍ അടുപ്പുകൂട്ടിയപറമ്ബത്ത് ഷബിൻലാല്‍ (27), സെൻട്രല്‍ കുന്നോത്തുപറമ്ബിലെ കിഴക്കയില്‍ അതുല്‍ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയില്‍ അരുണ്‍ (29) എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേർ. കോയമ്ബത്തൂരിലേയ്ക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് നിന്നാണ് സായൂജ് പിടിയിലാകുന്നത്.