പത്തനംതിട്ട : കാറില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.ചെങ്ങന്നൂരില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ എണ്ണക്കാട് സ്വദേശിയായ സാജൻ മാത്യുവാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.69 കിലോഗ്രാം കഞ്ചാവ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.ഇയാള്‍ക്ക് എവിടെ നിന്നും കഞ്ചാവു ലഭിച്ചു എന്നതിനെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.
2025-01-04