ആലപ്പുഴയിലും തിരുവനന്തപുരത്തും കടല്‍ക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ആലപ്പുഴയിലും തിരുവനന്തപുരത്തും കടല്‍ക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത
alternatetext

ആലപ്പുഴ: കള്ളക്കടല്‍ പ്രതിഭാസത്തെ തുടർന്ന് ആലപ്പുഴയിലും തിരുവനന്തപുരത്തും ഉള്‍പ്പടെ കടല്‍ക്ഷോഭം ശക്തം. തെക്കൻ കേരള തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെയാണ് കടല്‍ക്ഷോഭം ശക്തമായത്.

ആലപ്പുഴയില്‍ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. നിരവധി വീടുകള്‍ തകർച്ചാഭീഷണിയിലാണ്. കോടികള്‍ ചെലവിട്ടു സ്ഥാപിച്ച ടെട്രാപോഡുകള്‍ കടലെടുത്തു. അതിനിടെ തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷമാണ്. അഞ്ചുതെങ്ങിലും മുതലപ്പൊഴിയിലും വീടുകളില്‍ വെള്ളം കയറി. കൂടാതെ കൊല്ലത്തും കൊടുങ്ങല്ലൂരിലും കടലേറ്റമുണ്ടായി.