കോതമംഗലം: എഐ ക്യാമറയിൽ ചിത്രങ്ങൾ കിട്ടാത്തതിനെ തുടർന്ന് തകരാർ പരിഹരിക്കാൻ എത്തിയപ്പോൾ വയർ കട്ട് ചെയ്തു നശിപ്പിച്ച നിലയിൽ. കോതമംഗലം നഗരത്തിലെ ഗവൺമെൻറ് ആശുപത്രിക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയാണ് സാമൂഹ്യവിരുദ്ധ നശിപ്പിച്ചത്.
നവംബർ ആറാം തീയതി മുതലാണ് ചിത്രങ്ങൾ ലഭ്യമാകാത്തത്. ലക്ഷങ്ങൾ മുടക്കി ക്യാമറ സ്ഥാപിച്ചതു മുതൽ ഒരു പരിധിവരെ വാഹന-ഗതാഗത കുറ്റകൃത്യങ്ങൾ കുറഞ്ഞിരുന്നു. എഐ ക്യാമറ നശിപ്പിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.