കുസാറ്റ് ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ സ്വഭാവം സര്‍ക്കാര്‍ പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി

കുസാറ്റ് ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ സ്വഭാവം സര്‍ക്കാര്‍ പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി
alternatetext

കൊച്ചി : കുസാറ്റ് ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ സ്വഭാവം സര്‍ക്കാര്‍ പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി. കെഎസ്യു നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഇടക്കാല ഉത്തരവ്. കൊച്ചി സര്‍വകലാശാലയ്ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

പരിപാടി സംഘടിപ്പിച്ച കുട്ടികളെ വേദനിപ്പിക്കരുത്. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇതെന്നും ഹൈക്കോടതി. തുടക്കത്തിലേ തിരുമാനത്തിലെത്താനില്ല. ആവര്‍ത്തിക്കരുതാത്ത ദുരന്തമാണ് കുസാറ്റിലുണ്ടായത്. പ്രധാനപ്പെട്ട സംഭവമാണ് കോടതിക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ആര്‍ക്കുമേലും കരിനിഴല്‍ വീഴ്ത്താനില്ലെന്നുമായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം.