ടൈലറിംഗ് കടയില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍.

ടൈലറിംഗ് കടയില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍.
alternatetext

പെരുമ്പാവൂര്‍: കഴിഞ്ഞ മാസം മുപ്പതാം തീയതിയാണ് പെരുമ്പാവൂർ പട്ടാലിൽ ഉള്ള ലേഡീസ് ടൈലറിംഗ് കടയില്‍ വച്ച് മോഷണം നടന്നത്. രാവിലെ കട തുറന്നശേഷം പണവും സ്വർണവും അടങ്ങിയ അകത്തു വച്ച് ഉടമ തൊട്ടടുത്ത് വീട്ടിൽ പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

തുടർന്ന് ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ആസാം സ്വദേശിയായ മെഹ്ഫൂസ് അഹമ്മദ് പിടിയിലായത്. മൂന്ന് പവൻ സ്വർണവും 5000 രൂപയും ആണ് ബാഗിൽ ഉണ്ടായിരുന്നത്. മറ്റൊരു മോഷണക്കേസില്‍ ജയിലില്‍ ആയിരുന്ന പ്രതി ശിക്ഷ കഴിഞ്ഞ് രണ്ടു മാസം മുമ്പാണ് പുറത്തിറങ്ങിയത്.