ഡോ. വന്ദന ദാസ് വധം: സി.ബി.ഐ അന്വേഷണ ഹരജി ഹൈകോടതി മാറ്റി

ഡോ. വന്ദന ദാസ് വധം: സി.ബി.ഐ അന്വേഷണ ഹരജി ഹൈകോടതി മാറ്റി
alternatetext

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജൻ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി പിന്നീട് പരിഗണിക്കും. വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസ്, ടി. വസന്തകുമാരി എന്നിവര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് മാറ്റിയത്. പ്രതി സന്ദീപും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.

ആദ്യം കേസ് പരിഗണിച്ച ബെഞ്ച് കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ബെഞ്ചില്‍ ഹരജി എത്തിയത്. വിചാരണ കോടതി പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ നേരത്തേ സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ ഉത്തരവ് തുടരും.

മേയ് പത്തിന് രാത്രി വൈദ്യപരിശോധനക്ക് ആശുപത്രിയില്‍ കൊണ്ടുവന്ന സന്ദീപിന്‍റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്‌ചയുണ്ടെന്നും ഇക്കാര്യം മറച്ചുവെച്ചാണ് പൊലീസ് അന്വേഷണമെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. എന്നാല്‍, കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്