കേരളത്തില്‍ രണ്ട് ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത

കേരളത്തില്‍ രണ്ട് ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത
alternatetext

കേരളത്തില്‍ അടുത്ത രണ്ട് ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായിരുന്ന തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി ഇതിന്‍റെ സ്വാധീനഫലമായാണ് മഴ. എന്നാല്‍ ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെങ്കിലും കേരള , തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും തടസ്സമില്ല. ഇതിനിടെ, മിഷോങ് ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏതാനും ട്രെയിൻ സര്‍വീസുകള്‍ റദ്ധാക്കിയതാതി റെയില്‍വെ അറിയിച്ചു.

കേരളത്തില്‍ സര്‍വീസില്‍ നടത്തുന്ന 35 ട്രെയിനുകളുള്‍പ്പെടെ 118 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയ ഈ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവൻ തുകയും തിരിച്ചു നല്‍കുമെന്ന്് റെയില്‍വെയുടെ അറിയിപ്പിലുണ്ട്. അടുത്ത 24 മണിക്കൂറുനുള്ളില്‍ തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു.