നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന് അറിയാം.മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരിക. ഇന്ന് രാവിലെ 8 മുതല്‍ വോട്ട് എന്നാല്‍ ആരംഭിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയില്‍ ബിആര്‍എസിന് നല്ല സ്വാധീനമുണ്ടെങ്കിലും ചില എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസ് വിജയം നേടുമെന്നാണ് പറയുന്നത്.
ഛത്തീസ് ഗഡിലെ 20 ഇടത്തായിരുന്നു ആദ്യ വിധിയെഴുത്ത് നടന്നത്. അവശേഷിച്ച 70 മണ്ഡലങ്ങളും മധ്യപ്രദേശിലെ 230 ഇടത്തുമായിരുന്നു രണ്ടാം ഘട്ട വിധിയെഴുത്ത്. 199 സീറ്റിലേക്ക് രാജസ്ഥാൻ വിധിയെഴുതി. തെലങ്കാന അന്തിമ ഘട്ടത്തിലാണ് ബൂത്തിലെത്തിയത്. തെലങ്കാനയില്‍ ഹാട്രിക് വിജയം സ്വപ്നം കാണുകയാണ് കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍). ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെ 2290 സ്ഥാനാര്‍ഥികളാണ് തെലങ്കാനയില്‍ ജനവിധി തേടിയത്.
ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമായുള്ള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ പോയതിനാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായിരുന്നു. കമല്‍ നാഥ് മുഖ്യമന്ത്രിയായ 15 മാസങ്ങള്‍ ഒഴികെ 2008 മുതല്‍ ബി.ജെ.പി ഭരണത്തിലാണ് മധ്യപ്രദേശ്.