കളമശ്ശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

കളമശ്ശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി
alternatetext

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.തൊടുപുഴ സ്വദേശി കെ.വി ജോണാണ് മരിച്ചത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ജോണിനെ ജിവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷ ഡോക്ടര്‍മാര്‍ പങ്കുവച്ചിരുന്നു.

നേരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പടെ ആറു പേര്‍ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരും ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. തൊടുപുഴ സ്വദേശി കുമാരി, പെരുമ്ബാവൂര്‍ കുറുപ്പംപടി സ്വദേശി ലിയോണ പൗലോസ്, കളമശ്ശേരി സ്വദേശി മോളി, മലയാറ്റൂര്‍ സ്വദേശി സാലി മകള്‍ ലിബിന മകന്‍ പ്രവീണ്‍ എന്നിവരാണ് മരിച്ചത്.

ഒക്ടോബര്‍ 29 നാണ് കളമശേരി സാമറ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ ഡൊമിനിക് മാര്‍ട്ടിനെ മാത്രമാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. മാര്‍ട്ടിന്‍ നിലവില്‍ റിമാന്‍ഡിലാണ്.