മുഖ്യമന്ത്രിയുടെ തല പരിശോധിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. 

മുഖ്യമന്ത്രിയുടെ തല പരിശോധിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. 
alternatetext

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തല പരിശോധിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ആക്രമിക്കുന്നതിനെ രക്ഷാപ്രവര്‍ത്തനം ആക്കുന്നത് പുതിയ കണ്ടുപിടിത്തമാണെന്നും സുധാകരൻ പറഞ്ഞു. സാമ്ബത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.

കേരളത്തെ കേന്ദ്രം സാമ്ബത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും പരസ്പരം പഴിചാരുന്ന സാഹചര്യത്തില്‍ നിജസ്ഥിതി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ അതീവ ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങള്‍ക്ക് അടിയന്തരമായി അറിയേണ്ടതുണ്ടെന്നും അദ്ദേഹത്തെ കൂട്ടിച്ചേര്‍ത്തു.