കൊച്ചി: രണ്ടുദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കൊച്ചിയില്‍ ഇന്ന് ആദായ നികുതി വകുപ്പിന്റെ പുതിയ മന്ദിരസമുച്ചയമായ ‘ആയക്കർ ഭവൻ’ ഉദ്ഘാടനം ചെയ്തു. കൂടാതെ ഉദ്ഘാടനവേദിയിൽ വച്ച് ഇൻകംടാക്സിന്റെ നികുതി ഇളവ് സംബന്ധിച്ച് മലയാളത്തിൽ തയ്യാറാക്കിയ “ടാക്സ് ഡിഡക്ടേഴ്സ് ഗൈഡ് 2023” എന്ന പുസ്തകവും പ്രകാശനം ചെയ്തു.
അറുപത്തിനാലു കോടി രൂപ ചെലവിലാണ് ആദായനികുതി വകുപ്പിന്റെ പുതിയ കെട്ടിട സമുച്ചയം ആയക്കർ ഭവൻ നിർമ്മിച്ചത്. കൊച്ചി വിമാനത്താവളം പോലെ ആയക്കർ ഭവനും അതിമനോഹരമായ സവിശേഷതകളുണ്ടെന്നും, കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യത്തിനൊപ്പം നിൽക്കുന്നുവെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.