ബില്ലുകള്‍ തടഞ്ഞുവെച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീംകോടതി. നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാൻ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ ഗതിയെ തടസ്സപ്പെടുത്താൻ കഴിയില്ലെന്നും സൂപ്രീം കോടതി നിരീക്ഷിച്ചു. പഞ്ചാബ് സമര്‍പ്പിച്ച കേസില്‍ ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സമര്‍പ്പിച്ച ഹരജി നാളെ പരിഗണിക്കാതിരിക്കുക്കെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
ഗവണര്‍ക്ക് മൂന്ന് രീതിയില്‍ നിയസഭ പാസ്സാക്കിയ ബില്ല് പരിഗണിക്കാം, ഒന്നെങ്കില്‍ ഒപ്പിടാം, അല്ലെങ്കില്‍ പിടിച്ചു വെക്കാം അതുമല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കാം. ഇതില്‍ പിടിച്ചു വെക്കുക എന്നത് ഒരു വ്യക്തത വരുത്താനാണ് ചെയ്യേണ്ടത്. ഒരു പരിധികകം പിടിച്ചു വെച്ച് നിയമസഭ പാസ്സാക്കുന്ന നിയമങ്ങളെ അട്ടിമറിക്കുന്ന തരത്തിലേക്ക് പ്രവര്‍ത്തിക്കാൻ ഗവര്‍ണര്‍ക്ക് യാതൊരുവിധ അധികാരവുമില്ല.
രാഷ്ട്രപതി നിയമിക്കുന്ന പ്രതീകാത്മകമായ ഒരു തലവൻ മാത്രമാണ് ഗവര്‍ണര്‍. കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ജനങ്ങള്‍ തെരഞ്ഞെടുത്ത നിയസഭയോ പാര്‍ലിമെന്റോ അവരാണ് ഭരണാധികാരികള്‍ അവര്‍ പാസ്സാക്കുന്ന നിയമങ്ങളില്‍ എന്തെങ്കിലും വ്യക്തത കുറവുണ്ടെങ്കില്‍ അത് പിടിച്ചു വെക്കാതെ തിരിച്ചയക്കുകയാണ് വേണ്ടത്. തിരച്ചയച്ചത് പിന്നെയും പാസ്സാക്കിയാല്‍ അതില്‍ ഒപ്പിടണമെന്നും കോടതി വ്യക്തമാക്കി.