ചാരുംമൂട്: മദ്യപിക്കാൻ പണം നല്‍കാത്തതിന് വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാര്‍ വാക്കേലേത്ത് വീട്ടില്‍ രാജൻ (48) ആണ് അറസ്റ്റിലായത്. നവംബര്‍ 20ന് വൈകിട്ട് മൂന്ന് മണിയോടുകൂടി വെട്ടിയാറുള്ള വീട്ടില്‍ വച്ച് അമ്മ ശാന്തയോട് മദ്യപിക്കുവാൻ പണം ആവശ്യപ്പെടുകയും നല്‍കാത്തതിലുള്ള ദേഷ്യം കാരണം അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്തു.
തുടര്‍ന്ന് കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് അവശയാക്കിയ ശേഷം ഒളിവില്‍ പോകുകയായിരുന്നു. അമ്മ ശാന്തയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവേ ഒളിവില്‍ പോയിരുന്ന പ്രതിയെ ഇലവുംതിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.