പൗരാവകാശ രേഖകളും ഫയല്‍ വിവരങ്ങളും ഏതു നേരവും നെറ്റിലൂടെ ലഭ്യമാകാന്‍ ഉദ്യോഗസ്ഥര്‍ സ്വയം പ്രസിദ്ധപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍

പൗരാവകാശ രേഖകളും ഫയല്‍ വിവരങ്ങളും ഏതു നേരവും നെറ്റിലൂടെ ലഭ്യമാകാന്‍ ഉദ്യോഗസ്ഥര്‍ സ്വയം പ്രസിദ്ധപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍
alternatetext

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവര്‍ നല്‍കുന്ന സേവനങ്ങളും നിലവിലുള്ള ഫയലുകള്‍, ഉത്തരവുകള്‍, സര്‍ക്കുലറുകള്‍ തുടങ്ങിയ വിവരങ്ങളും എല്ലാവര്‍ക്കും ഏതു നേരവും നെറ്റിലൂടെ ലഭ്യമാകാന്‍ ഉദ്യോഗസ്ഥര്‍ സ്വയം പ്രസിദ്ധപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കീം നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. സര്‍ക്കാര്‍ ഓഫീസില്‍ സ്ഥിരമായുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നതുവരെ കാത്തിരിക്കാതെ ഓണ്‍ലൈനായി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

‘വിവരാവകാശ കമ്മീഷന്‍ തെളിവെടുപ്പിന് പുതിയ സംവിധാനമായ ഹൈബ്രിഡ് മോഡ് ആരംഭിച്ചിട്ടുണ്ട്. തെളിവെടുപ്പില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായോ നവമാധ്യമ സംവിധാനങ്ങള്‍ വഴിയോ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ പങ്കെടുക്കാന്‍ അവസരം നല്‍കുകയാണ് ലക്ഷ്യം. ഓരോ ഹിയറിംഗിനു മുമ്ബും ബന്ധപ്പെടാനുള്ള ലിങ്ക് അറിയിക്കും. ഡിസംബര്‍ 31നകം ഈ സംവിധാനം പൂര്‍ണ്ണതോതില്‍ നിലവില്‍ വരും.’

കമ്മിഷന്‍ ആരംഭിച്ചിട്ടുള്ള ആര്‍.ടി.ഐ. പോര്‍ട്ടല്‍ വഴി രണ്ടാം അപ്പീലും പരാതി ഹരജികളും ഫീസില്ലാതെ സമര്‍പ്പിക്കാമെന്നും കമ്മിഷണര്‍ അറിയിച്ചു.