രാമായണവും മഹാഭാരതവും പോലുള്ള ഇന്ത്യൻ ഇതിഹാസങ്ങള്‍ പ്ളസ് ടു വരെയുള്ള സാമൂഹ്യ പാഠം പുസ്‌തകത്തില്‍ ഉള്‍പ്പെടുത്താൻ എൻ.സി.ഇ.ആര്‍.ടി പാഠ്യപദ്ധതി പരിഷ്‌കരണ സമിതി ശുപാര്‍ശ ചെയ്തു. ഭരണഘടനയുടെ ആമുഖം ക്ലാസ് മുറികളുടെ ചുവരുകളില്‍ പ്രാദേശിക ഭാഷകളില്‍ ആലേഖനം ചെയ്യണമെന്നും സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ള ദേശീയ നായകന്മാരെ കരിക്കുലത്തില്‍ ഉയര്‍ത്തിക്കാട്ടണമെന്നും ശുപാര്‍ശയുണ്ട്.
രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ക്കു പകരം ‘ഭാരത്’ എന്നു മാറ്റാനും ഭാരതീയ രാജാക്കൻമാരുടെ വിജയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും ചരിത്രകാരനും മലയാളിയുമായ സി.ഐ. ഐസക്കിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി ശുപാര്‍ശ ചെയ്തത് വിവാദമായിരുന്നു