സിപിഎം പഞ്ചായത്ത് അംഗത്തെ ജീവനൊടുക്കിയ നിലയില്‍

സിപിഎം പഞ്ചായത്ത് അംഗത്തെ ജീവനൊടുക്കിയ നിലയില്‍
alternatetext

പാലക്കാട്: സിപിഎം പഞ്ചായത്ത് അംഗത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം കല്ലുവഴി താനായിക്കല്‍ ചെമ്മര്‍കുഴിപറമ്ബില്‍ സി.പി. മോനിഷിനെ (29)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്ബത്തിക ബാധ്യതയെ തുടര്‍ന്നു ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.