വിശാഖപട്ടണം തുറമുഖത്ത് ഞായറാഴ്ച അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തിനു പിന്നില്‍ യൂട്യൂബര്‍മാര്‍ തമ്മിലുള്ള തര്‍ക്കമെന്ന് പോലീസ് സൂചന നൽകി

വിശാഖപട്ടണം തുറമുഖത്ത് ഞായറാഴ്ച അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തിനു പിന്നില്‍ യൂട്യൂബര്‍മാര്‍ തമ്മിലുള്ള തര്‍ക്കമെന്ന് പോലീസ് സൂചന നൽകി
alternatetext

വിശാഖപട്ടണം തുറമുഖത്ത് ഞായറാഴ്ച അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തിനു പിന്നില്‍ യൂട്യൂബര്‍മാര്‍ തമ്മിലുള്ള തര്‍ക്കമെന്ന് സൂചന നല്‍കി പോലീസ്. തീപിടിത്തത്തില്‍ 40 മത്സ്യബന്ധന ബോട്ടുകളാണ് കത്തി നശിച്ചത്. മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന ഒരു യുവ യൂട്യൂബറിനോട് മറ്റു യൂട്യൂബര്‍മാര്‍ക്കുള്ള വിരോധമാണ് ഹാര്‍ബറിലെ തീപിടിത്തത്തിന്‍റെ കാരണമായതെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

പണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിന്‍റെ പേരില്‍ യൂട്യൂബര്‍ ചിലരുമായി പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറയുന്നു. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇയാളുടെ ഒരു ബോട്ടിന് എതിരാളികള്‍ തീയിട്ടതാകാനാണ് സാധ്യതയെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.