കണ്ണൂര്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരൻ മുങ്ങി മരിച്ചു. ഏഴിലോട് അറത്തിപ്പറമ്ബ് സ്വദേശി സനലാണ് (18) മരിച്ചത്. ഇന്നലെ വൈകിട്ട് ആറിനാണ് സനലും അഞ്ച് സുഹൃത്തുക്കളും പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുളത്തില്‍ കുളിക്കാനായി ഇറങ്ങിയത്. അതിനിടെയാണ് സനല്‍ മുങ്ങിപ്പോയത്.
രക്ഷാപ്രവര്‍ത്തകര്‍ ഉടനെ സനലിനെ കരയ്ക്കെത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.