മലപ്പുറം: അരീക്കോട്ട് യുവാവിന്‍റെ മരണം ദുരൂഹ സാഹചര്യത്തിലാണെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് പരിശോധന നടത്താൻ പോലീസ്. അരീക്കോട് സ്വദേശി പുളിക്കയില്‍ തോമസിന്‍റെ (36) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്. സുഹൃത്തുക്കളുടെ മര്‍ദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
നവംബര്‍ നാലിന് പുലര്‍ച്ചെ ആറോടെ തോമസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. തോമസ് മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് സുഹൃത്തുക്കളുമായി അടിപിടിയുണ്ടായിരുന്നുവെന്നും പരിക്കേറ്റ തോമസ് ചികിത്സ തേടിയെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മര്‍ദനത്തിനിടെ അടിയേറ്റ പാടുകളും തോമസിന്‍റെ ശരീരത്തുണ്ടായിരുന്നുവെന്നും മര്‍ദനത്തിനിടെയുണ്ടായ ക്ഷതമാണ് മരണകാരണമെന്നും ബന്ധുക്കള്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 11ന് കല്ലറയില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പരിശോധനകള്‍ ആരംഭിക്കും.