തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതിപ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി സര്‍ക്കാര്‍. പുതിയ ഉത്തരവ് പ്രകാരം, മരണമടഞ്ഞ ജീവനക്കാരുടെ മാതാവ്,പിതാവ്, ഒഴികെയുള്ളവര്‍ ആശ്രിത നിയമനത്തിന് അപേക്ഷിക്കുമ്ബോള്‍,മരണമടഞ്ഞയാളുടെ മാതാവ്, പിതാവ്,വിധവ,വിഭാര്യന്‍ എന്നിവരെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കണമെന്നും ആശ്രിതരായ മക്കളെയും സഹോദരങ്ങളെയും പ്രായപൂര്‍ത്തിയാകുന്നതു വരെ സംരക്ഷിക്കുമെന്നുമുള്ള സമ്മതമൊഴി അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.
ജൂലൈയില്‍ ഈ നിയമഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അതനുസരിച്ച് നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്.