ആലപ്പുഴ: തിരഞ്ഞെടുപ്പ് വകുപ്പിന്റെ സമ്മറി റിവിഷന്‍ 2024 നോടനുബന്ധിച്ച് നവംബര്‍ 25, 26 ഡിസംബര്‍ 02, 03 തീയതികളില്‍ എല്ലാ താലൂക്ക്/വില്ലേജ് തലങ്ങളിലും പ്രത്യേക കാമ്ബയിന്‍ സംഘടിപ്പിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി അന്നേ ദിവസം എല്ലാ പോളിംഗ് ബുത്തുകളും തുറന്ന് പ്രവര്‍ത്തിക്കും. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരിട്ടെത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
കരട് വോട്ടര്‍ പട്ടികയിലെ ആബ്സെന്റ്/ഷിഫ്റ്റ്/മരണം എന്നീ കേസുകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ കണ്ടെത്തി അവരുടെ പേര് നീക്കം ചെയ്യും. നിലവിലെ വോട്ടര്‍മാര്‍ക്ക് ആധാര്‍ നമ്ബര്‍ വോട്ടര്‍ ഐ.ഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസരവും ഉണ്ടാകും. വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് ടോള്‍ ഫ്രീ നമ്ബരായ 1950ല്‍ ബന്ധപ്പെടണം.