കോതമംഗലം: വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കോതമംഗലം ബൈപാസ് റോഡിൽ ഗ്യാസ് ഗോഡൗണിനു സമീപം കാർ അപകടത്തിൽ പെട്ടത്. ധർമ്മഗിരി ആശുപത്രിയുടെ ഭാഗത്തുനിന്നും തങ്കളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ഓട്ടോയിൽ ഇടിച്ച് തോടിന് സമീപമുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. കാർ യാത്രികരായ ഓടക്കാലി സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു