കട കുത്തിത്തുറന്ന് സ്റ്റേഷനറി സാധനങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കട കുത്തിത്തുറന്ന് സ്റ്റേഷനറി സാധനങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
alternatetext

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്ത് കട കുത്തിത്തുറന്ന് സ്റ്റേഷനറി സാധനങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ പുരം സ്വദേശി ശ്രീനാരായണപുരത്ത് ശ്രീജിത്തിനെയാണ് (24) മതിലകം പൊലീസ് ഇൻസ്‌പെക്ടര്‍ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്‌. ഈ മാസം ഏഴിനാണ് എസ്.എൻ പുരത്തെ വിജയ് സ്റ്റോഴ്സ് കുത്തിത്തുറന്ന് സ്റ്റേഷനറി സാധനങ്ങളും 6000 രൂപയും കവര്‍ന്നത്.

സി.സി ടി.വി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ക്കെതിരെ മതിലകം, പഴയന്നൂര്‍ സ്റ്റേഷനുകളിലും മോഷണക്കേസുണ്ട്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. എസ്.ഐ രമ്യ കാര്‍ത്തികേയൻ, സീനിയര്‍ സി.പി.ഒ പി.കെ. സൈഫുദ്ദീൻ, സി.പി.ഒ ഷിജു, ഹോം ഗാര്‍ഡ് അൻസാരി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു