സംസ്ഥാനത്ത് സമഗ്ര ഗൃഹപരിചരണ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് സമഗ്ര ഗൃഹപരിചരണ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര ഗൃഹപരിചരണ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഓരോ കുഞ്ഞിനും ആവശ്യമായ കരുതലും പരിചരണവും പിന്തുണയും നല്‍കുന്നു എന്നുള്ളത് ഉറപ്പാക്കപ്പെടുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളില്‍ ആശമാര്‍ നേരിട്ടെത്തി ഒന്നര വയസുവരെയുള്ള കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.

നവജാത ശിശു സംരക്ഷണം കേരളം ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ്. നവജാതശിശു മരണനിരക്ക് 2021ല്‍ ആറ് ആയിരുന്നത് അഞ്ചിലേക്ക് എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. 2030നകം നവജാതശിശു മരണനിരക്ക് 12ല്‍ താഴ്ത്തുക എന്നതാണ് രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.