തിരുവനന്തപുരം: ബി ടെക് വിദ്യാര്‍ഥികള്‍ക്ക് കോഴ്സിനിടെ ആറു മാസം ഇേൻറണ്ഷിപ്പിന് പോകുന്നതിന് എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാല സിൻഡിക്കേറ്റ് യോഗം അനുമതി നല്കി. വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബി ടെക് എഞ്ചിനീയറിംഗ് ബിരുദത്തിനായി മൂന്നാം സെമെസ്റ്ററിലേക്ക് നേരിട്ട് പ്രവേശനം നേടാവുന്ന വിധത്തില്‍ ഈ വര്‍ഷം തന്നെ കോഴ്സുകള്‍ ആരംഭിക്കാനും തീരുമാനിച്ചു.
എ.ഐ.സി.ടി.ഇ അനുമതി നേടിയ ഏഴ് കോളേജുകള്‍ക്കും ഉടൻ തന്നെ പ്രത്യേക ബാച്ച് ആയി കോഴ്സുകള്‍ ആരംഭിക്കാം. 40 ശതമാനം സര്‍വകലാശാല പരീക്ഷയില്‍ മാര്‍ക്ക് ലഭിച്ചാലും ഇേൻറണല്‍ മാര്‍ക്ക് ഇല്ലാത്തതിനാല്‍ പരാജയപ്പെടുന്ന കുട്ടികള്‍ക്ക് ലോ പാസ്സ് ഗ്രേഡില്‍ ബി ടെക് ബിരുദം നല്‍കാനും യോഗം തീരുമാനിച്ചു.
വിദ്യാര്‍ഥികളെ പരീക്ഷയില്‍ വിവേചനപരമായി തോല്‍പ്പിച്ചു എന്ന പരാതിയില്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകൻ ആര് ഹരികുമാറിന്റെ സര്‍വകലാശാല ഐ ഡി ഒരു വര്‍ഷത്തേയ്ക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. അതോടെ ഈ അദ്ധ്യാപകന് പരീക്ഷ ജോലികളോ മറ്റ് അക്കാദമിക ജോലികളോ ചെയ്യാനാവില്ല.
തുടര്‍ നടപടികള്‍ എടുക്കാൻ സര്‍ക്കാരിനോട് സര്‍വകലാശാല ആവശ്യപ്പെട്ടു. അധ്യാപക നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനുള്ള ക്രമം സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവ് പ്രകാരം നടപ്പാക്കുന്നതിന് എയ്ഡഡ് കോളേജുകള്‍ക്ക് അനുവാദം നല്കി.
എയ്ഡഡ് കോളേജ് അധ്യാപകരുടെ നിയമനഅംഗീകാരത്തിനായി പ്രത്യേക അദാലത് നടത്താനും തീരുമാനമായി. സര്‍വകലാശാല പി.എഫ് അക്കൗണ്ടു മായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷൻ ഓഫീസര്‍ ആര്. പ്രവീണിനെ സസ്പെൻഡ് ചെയ്യാനും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണം നടത്താനും തീരുമാനിച്ചു.