കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാര്‍ഢ്യ റാലി ചരിത്ര സംഭവമായി മാറുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാര്‍ഢ്യ റാലി ചരിത്ര സംഭവമായി മാറുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
alternatetext

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാര്‍ഢ്യ റാലി ചരിത്ര സംഭവമായി മാറുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അരലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കും. രാഷ്ട്രീയ,സാമൂഹ്യ,സമുദായ സംഘടനാ നേതാക്കളും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും റാലിയില്‍ പങ്കുചേരും. സിപിഐഎമ്മിനെ വിറളിപിടിപ്പിച്ചതുകൊണ്ടാണ് റാലി ഭരണകൂടത്തെ ഉപയോഗിച്ച്‌ അട്ടിമറിക്കാന്‍ നീക്കാൻ നടത്തിയത്.

ചോരയും നീരുംകൊടുത്താണെങ്കിലും റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ റാലിക്ക് അനുമതി നല്‍കിയതെന്ന് കെ സുധാകരൻ പറഞ്ഞു. പലസ്തീന്‍ ജനതയുടെ ദുര്‍വിധിയെ ചൂഷണം ചെയ്ത് സി.പി.ഐ.എം അവസാരവാദ പ്രചാരണം നടത്തുമ്ബോള്‍ കോണ്‍ഗ്രസിന് എക്കാലവും ഫലസ്തീന്‍ ജനതയോടൊപ്പമാണ് നില്‍ക്കുന്നത്. അറബ് ജനതയുടെ മണ്ണാണ് ഫലസ്തീൻ എന്ന് മഹാത്മ ഗാന്ധിജി വ്യക്തമാക്കിയ നിലപാടിലുറച്ച നയവും സമീപനവുമാണ് അന്നുമുതല്‍ ഇന്നുവരെ കോണ്‍ഗ്രസും കോണ്‍ഗ്രസ് സര്‍ക്കാരുകളും സ്വീകരിച്ചിട്ടുള്ളത്.

ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ച ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളെ തിരുത്താന്‍ ദേശീയതലത്തില്‍ പ്രാപ്തമായ സംഘടന കോണ്‍ഗ്രസാണെന്നും സുധാകരന്‍ വ്യക്തമാക്കി.