രാഷ്‌ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ സമാഹരിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ ഇന്ന് അഞ്ചുമണിക്കകം അറിയിക്കണം:തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഷ്‌ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ സമാഹരിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ ഇന്ന് അഞ്ചുമണിക്കകം അറിയിക്കണം:തെരഞ്ഞെടുപ്പ് കമ്മീഷന്‍
alternatetext

തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ സമാഹരിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ ഇന്ന് അഞ്ചുമണിക്കകം അറിയിക്കണമെന്ന് രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. 2023 സെപ്റ്റംബര്‍ 30 വരെ രാഷ്‌ട്രീയപാര്‍ട്ടികള്‍ എത്ര തുക സ്വീകരിച്ചുവെന്ന് വിശദമാക്കാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.

തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്ബോഴാണ് വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ അറിയിക്കാൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്.