സംസ്ഥാനത്ത് ഭയാനകമായ ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്നും സര്‍ക്കാര്‍ കെടുകാര്യസ്ഥതയുടെ ഇരയാണ് കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കര്‍ഷകനെന്നും സതീശൻ കുറ്റപ്പെടുത്തി. നവകേരള സദസ്സ് തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും പ്രതിപക്ഷ നേതാവ് ദുബായില്‍ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട പണം പോലും സര്‍ക്കാര്‍ കൊടുത്തില്ല. തെരഞ്ഞെടുപ്പ് പ്രചരണം സര്‍ക്കാര്‍ ചെലവില്‍ നടത്തുകയാണ്. അത് നടത്താൻ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും സതീശൻ ദുബായില്‍ പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ട്. സ്വര്‍ണ കടത്ത്, ലൈഫ് മിഷൻ കേസ് പോലെ പല കേസുകളും ആവിയായി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേസും ഒഴിവാക്കി കൊടുക്കുകയാണ്.
സാമ്ബത്തിക പ്രതിസന്ധിയില്‍ കേരളം ഒന്നും ചെയ്യുന്നില്ല. പ്രശ്നങ്ങള്‍ പ്രതിപക്ഷം മുൻപ് ചൂണ്ടി കാട്ടിയതാണ്. കേരളത്തില്‍ നികുതി പിരിവ് പരാജയമാണ്. നികുതി വെട്ടിപ്പും പിടികൂടുന്നില്ല. ധൂര്‍ത്ത് കൂടുകയാണെന്നും സതീശൻ വിമര്‍ശിച്ചു