ദീപാവലി ആഘോഷത്തിനിടെ മൂന്നിലവിലെ ബെഡ് നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം

ദീപാവലി ആഘോഷത്തിനിടെ മൂന്നിലവിലെ ബെഡ് നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം
alternatetext

ദീപാവലി ആഘോഷത്തിനിടെ മൂന്നിലവിലെ ബെഡ് നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം. ഇന്ന് രാത്രി 7.40 ഓടെ മൂന്നിലവ് മേച്ചാലിന് സമീപം വാകക്കാടാണ് സംഭവം. കൊക്കോ ലാറ്റെക്‌സ് നിര്‍മ്മാണ ഫാക്ടറി പൂര്‍ണമായി കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലാറ്റെക്‌സുമായെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിയടക്കം കത്തിനശിച്ചു.

അന്യസംസ്ഥാന തൊഴിലാളികള്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശേരി, പാമ്ബാടി എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്നിലവിനെ ബന്ധിപ്പിക്കുന്ന കടപ്പുഴ പാലം തകര്‍ന്നുകിടക്കുന്നത് മൂലം വലിയ വാഹനങ്ങള്‍ക്ക് സംഭവ സ്ഥലത്തേക്ക് എത്തിചേരാൻ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. അഗ്‌നിശമനസേനാ യൂണിറ്റിന്റെ ചെറിയ മൂന്ന് വാഹനങ്ങള്‍ക്ക് മാത്രമാണ് സംഭവസ്ഥലത്തേക്ക് എത്താൻ കഴിഞ്ഞത്.