ഇടുക്കി: ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആനയിറങ്കൽ ഡാമിൽ വളളം മറിഞ്ഞ് രണ്ടു പേരെ കാണാതായത്. 301 കോളനിയിലെ താമസക്കാരായ ഗോപിനാഥൻ, സജീവൻ എന്നിവരെയാണ് ആനയിറങ്കൽ ഭാഗത്തുനിന്ന് 301 കോളനിയിലേക്ക് വരുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായത്. ഇവർ ഇറങ്ങേണ്ട ഭാഗത്ത് ആനയെക്കണ്ട് പേടിച്ച വെപ്രാളത്തിൽ വള്ളം മറിഞ്ഞതാകാം എന്ന് കരുതുന്നു.
ഗോപിക്ക് നീന്തൽ അറിയില്ലെന്നും, സജീവൻ അൽപദൂരം നീന്തിയ ശേഷമാണ് മുങ്ങിപ്പോയതെന്നും നാട്ടുകാർ പറഞ്ഞു. കരയോടു ചേർന്നാണെങ്കിലും വള്ളം മറിഞ്ഞ ഭാഗം ആഴമേറിയതാണെന്നും സംഭവസ്ഥലത്തെത്തിയ പോലീസും, ഫയർഫോഴ്സും അറിയിച്ചു. ഇരുട്ടാകുന്നതു വരെ ഫയർഫോഴ്സ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായിട്ടില്ല.