ഡല്‍ഹി: പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നും മന്ത്രിസഭയുടെ തീരുമാനത്തിന് അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
രണ്ട് മാസം മുൻപ് പഞ്ചാബ് സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അന്ന് പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ഇതിനെ തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ബില്ലുകളില്‍ ഗവര്‍ണര്‍ ഉടനടി തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമനിര്‍മ്മാണ സഭകളില്‍ പ്രധാന അധികാരം സ്പീക്കര്‍ക്കാണെന്നും പഞ്ചാബ് നിയമസഭാ സമ്മേളനം ചേര്‍ന്നത് ചട്ടവിരുദ്ധമായല്ലെന്നും കോടതി വ്യക്തമാക്കി