തിരുവനന്തപുരം: പവര്‍ ഔട്ടേജ് കാരണം കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ കീഴിലുള്ള ഡാറ്റ സെന്ററിലെ ആധാര്‍ ഒതന്റിഫിക്കേഷനു സഹായിക്കുന്ന എ.യു.എ ( AUA) സര്‍വ്വറില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി . ആര് . അനില്‍ അറിയിച്ചു .
നാളെ (11 നവംബര്‍) മുതല്‍ റേഷൻ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ഇപോസ് മെഷീന് സര്‍വ്വര്‍ തകരാറിലായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. രാവിലെ 8 മുതല്‍ തന്നെ കടകള്‍ തുറന്നെങ്കിലും അപ്പോള്‍ മുതലേ ഇപോസ് മെഷീൻ പണിമുടക്കിയതാണ്. പതിവുപോലെ സെര്‍വര്‍ തകരാറെന്ന് ഇന്നും ഐടി സെല്ലില്‍ നിന്ന് അറിയിപ്പ് ലഭിച്ചു.