തൃശൂര്‍ കേരളവര്‍മ കോളജിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലെ റീ കൗണ്ടിംഗില്‍ അപാകതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റീ കൗണ്ടിംഗില്‍ അസാധുവോട്ടുകള്‍ മാറ്റി സൂക്ഷിക്കണമെന്ന ചട്ടം ലംഘിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. റീ കൗണ്ടിംഗില്‍ അട്ടിമറി നടന്നെന്നും വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും ആവശ്യം ഉന്നയിച്ച് കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി
അസാധുവായ വോട്ടുകള്‍ എങ്ങനെ റീ കൗണ്ടിംഗില്‍ പരിഗണിച്ചെന്ന് കോടതി ആരാഞ്ഞു. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്‌ഐ സ്ഥാനാര്‍ഥി അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചതെന്ന് കോടതി പറഞ്ഞു. രണ്ടാമത് എണ്ണിയപ്പോള്‍ കെഎസ്‌യുവിന് 889, എസ്എഫ്‌ഐക്ക് 899 എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകളുടെ എണ്ണം. രണ്ടാമത്തെ വോട്ടെണ്ണലില്‍ നോട്ട വോട്ടുകള്‍ 23ല്‍നിന്ന് 27 ആയി കൂടിയെന്നും കോടതി നിരീക്ഷിച്ചു.