മുവാറ്റുപുഴയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒഡീഷാ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി

മുവാറ്റുപുഴയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒഡീഷാ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി
alternatetext

മൂവാറ്റുപുഴ: കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മുവാറ്റുപുഴ അടൂപറമ്പിൽ അസം സ്വദേശികളായ രണ്ട് തൊഴിലാളികളെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തിയത്. മരിച്ചവർക്കൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ഗോപാലിനെ (23) ആണ് പോലീസ് പിടികൂടിയത്.

കൊലപാതകം നടന്ന ശേഷം ഒഡീഷയിലേക്കു കടന്ന പ്രതിയെ അവിടെ നിന്നുമാണ് പിടികൂടിയത്. ഒഡിഷയിലെത്തിയ അഞ്ചംഗ പോലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ഗോപാല്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.