കെ.രാമചന്ദ്രൻ സ്മാരക ഒറ്റക്കവിത അവാർഡ് കവി ഹരിശങ്കരനശോകന്

കെ.രാമചന്ദ്രൻ സ്മാരക ഒറ്റക്കവിത അവാർഡ് കവി ഹരിശങ്കരനശോകന്
alternatetext

നൂറനാട്: ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഏറ്റവും നല്ല കവിതയ്ക്ക് നൽകുന്ന 2023-ലെ ഒറ്റക്കവിതാ പുരസ്കാരം കവി ഹരിശങ്കരനശോകന് ലഭിക്കും. മലയാളം വാരികയിൽ വന്ന ‘ഒരു മുറിയിൽ ഒരു കണ്ണാടി’യിൽ എന്ന ശ്രദ്ധേയമായ കവിതയാണ് അവാർഡ് നേടിയത്.

വെങ്കലശില്പവും 5555 രൂപയും ചേർന്ന പുരസ്കാരം നാടിന് പ്രിയങ്കരനായിരുന്ന കെ.രാമചന്ദ്രൻ്റെ ചരമദിനമായ ഡിസംബർ 5-ന് നൂറനാട്ടുവെച്ചു നടത്തുന്ന ചടങ്ങിൽ നൽകുമെന്ന് കെ.രാമചന്ദ്രൻ്റെ മകനും എഴുത്തുകാരനുമായ ഡോ.സുരേഷ് നൂറനാട് അറിയിച്ചു. എസ്.ബി.ഐ ഉദ്യോഗസ്ഥനായ ഹരിശങ്കരനശോകൻ ചെട്ടികുളങ്ങര ആനക്കോട് വീട്ടിൽ ജി. അശോക് കുമാർ കർത്തയുടേയും ശ്രീജയ.പി.എസിൻ്റെയും മകനാണ്.