മാവേലിക്കര: മാവേലിക്കരയിൽ എക്സ്സൈസ് വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ലഹരി വിമോചന ചികിത്സ കേന്ദ്രമായ വിമുക്തി ഡീ അഡിക്ഷൻ സെൻറർ ലേക്ക് മാവേലിക്കര ഗ്രേറ്റർ ലയൻസ് ക്ലബ് കിടക്കവിരികൾ സംഭാവന ചെയ്തു..
നിലവിൽ 12 പേർക്കുള്ള കിടത്തി ചികിത്സ സൗകര്യം ഇവിടെ ഉണ്ട്.6 വർഷകാലത്തിലെറേയായി മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഈ സെന്റർ ലഹരിക്കടിപ്പെടുന്ന നിരവധി ആൾക്കാരെ വിദഗ്ദ ചികിത്സയിലൂടെ പുതിയ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്നു.നിലയിൽ ഒരു മെഡിക്കൽ ഓഫീസർ, സൈക്ക്യാട്രിക്ക് സോഷ്യൽ വർക്കർ, രണ്ട് നഴ്സിംഗ് അസിസ്റ്റന്റ് മാർ.എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്.. ചികിത്സ തികച്ചും സൗജന്യമാണ്.ചടങ്ങിൽ വാർഡ് കൗൺസിലർ ബിനു വർഗീസ് അധ്യക്ഷത വഹിച്ചു
കൂടാതെ കേരള പിറവി ദിനമായ ഇന്ന് ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ NSS വോളന്റിയേഴ്സ് വിമുക്തി കേന്ദ്രത്തിലേക്കായി പുസ്തകങ്ങളും മാഗസിനുകളും സംഭാവന ചെയ്തു.മാവേലിക്കരയിൽ പ്രവർത്തിക്കുന്ന De-Addiction ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് .വിനോദ് കുമാർ അറിയിച്ചു.
ആലപ്പുഴ വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ V. റോബർട്ട് മുഖ്യ പ്രഭാഷണം നടത്തിയ പരിപാടികളിൽ മാവേലിക്കര ഗ്രേറ്റർ ലയൻസ് ക്ലബ് അഡ്മിനിസ്ട്രേറ്റർ അഡ്വ :നാഗേന്ദ്രമണി, ലയൺസ് ക്ലബ് പ്രസിഡന്റ ഗോപകുമാർ, സീനിയർ സർജൻ Dr. കൃഷ്ണകുമാർ, മെഡിക്കൽ ഓഫീസർ Dr റെബേക്ക,സൈക്യാട്രിക് സോഷ്യൽ വർക്കർ സോണിയ,മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ എൻഎസ്എസ് ചുമതലയുള്ള അധ്യാപകൻ. ആദർശ്, NSS വോളന്റീർസ്,മാവേലിക്കര എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ .അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ.ബെന്നിമോൻ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ .ജയകൃഷ്ണൻ, രാകേഷ് . ശ്രീജിത്ത് എന്നിവരും പങ്കെടുത്തു