പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കിയതില്‍ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യാവാങ്മൂലം. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യാവാങ്മൂലം ഫയല്‍ ചെയ്തത്. 1951 ലെ ജനപ്രാതിനിത്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളില്‍ ഇടപെടാൻ കമ്മീഷന് അധികാരം ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്നാല്‍ ‘ഇന്ത്യ’ എന്ന് പേര് നല്‍കാമോ എന്നതിന്റെ നിയമസാധുത സംബന്ധിച്ച് അഭിപ്രായ പ്രകടനമായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും കമ്മീഷൻ പറഞ്ഞു.ഗിരീഷ് ഭരദ്വാജ് എന്ന പൊതുപ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്. നിരപരാധികളായ പൗരന്മാരുടെ സഹതാപവും വോട്ടും ആകര്‍ഷിക്കാനും നേടാനുമുള്ള തന്ത്രപരമായ നീക്കമാണ് പല രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ പതാകയെ തങ്ങളുടെ സഖ്യത്തിന്റെ ലോഗോയായി ഉപയോഗിക്കുന്നതെന്ന് അഭിഭാഷകൻ വൈഭവ് സിംഗ് മുഖേന ഹര്‍ജിക്കാരൻ ഗിരീഷ് ഉപാധ്യ പറഞ്ഞു.
രാഷ്ട്രീയ വിദ്വേഷത്തിലേക്ക് നയിച്ചേക്കാം, അത് ഒടുവില്‍ രാഷ്ട്രീയ അക്രമത്തിലേക്ക് നയിക്കും എന്നാണ് അദ്ദേഹം ഹര്‍ജിയില്‍ പറയുന്നത്.
രാഷ്ട്രീയ സഖ്യങ്ങള്‍ നിയമപരമായ സ്ഥാപനങ്ങളല്ലെന്നും അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ വ്യവസ്ഥകളില്ലെന്നും ഉള്ള കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എൻ ഡി എ നേരിടാൻ രൂപീകരിച്ച 26 പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്ത്യൻ നാഷണല്‍ ഡെവലപ്മെന്റല്‍ ഇൻക്ലൂസീവ് അലയൻസിന്റെ ചുരുക്കപ്പേരാണ് ഇന്ത്യ.
വിഷയത്തില്‍, ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്, ടിഎംസി, ആര്‍ എല്‍ ഡി, ജെ ഡി യു, സമാജ്‌വാദി പാര്‍ട്ടി, ഡി എം കെ, ആം ആദ്മി പാര്‍ട്ടി, ജെഎംഎം, എൻസിപി, ശിവസേന (യുബിടി), ആര്‍ ജെ ഡി അപ്നാ ദള്‍ (കാമറവാടി), പിഡിപി, ജെകെഎൻസി, സിപിഐ, സിപിഐ (എം), എംഡിഎംകെ, കൊങ്ങനാട് മക്കള്‍ ദേശിയ കച്ചി (കെഎംഡികെ), വിടുതലൈ ചിരുതൈകള്‍ കച്ചി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (മണ്ട് മണിത്തനേയ മക്കള്‍ പാര്‍ട്ടി (എംഎംകെ) എന്നിവയുള്‍പ്പെടെയുള്ള ഹരജിയില്‍ പേരുള്ള പ്രതിപക്ഷ പാര്‍ട്ടികളോടും കോടതി പ്രതികരണം തേടി