യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ഒമ്ബതുപേര്‍ പിടിയില്‍.

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ഒമ്ബതുപേര്‍ പിടിയില്‍.
alternatetext

കൊട്ടാരക്കര: യുവാവിനെ തട്ടിക്കൊണ്ടുപോയി മരുതിമലയിലെത്തിച്ച്‌ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ഒമ്ബതുപേര്‍ പിടിയില്‍. കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കുമുന്നില്‍ നിന്ന വെളിയം സ്വദേശി അഖിലിനെ (23) യാണ് തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദനത്തിനിരയാക്കിയത്. സംഭവത്തില്‍ അമ്ബലപ്പുറം പൊയ്കവിള വീട്ടില്‍ അഭിലാഷ് (30), വെളിയം മുക്കാലില്‍ ബാബുഭവനത്തില്‍ വിഷ്ണു (19), ഓടനാവട്ടം തൃക്കാര്‍ത്തിക വിഷ്ണു (22), ഓടനാവട്ടം ചരുവിള പുത്തൻ വീട്ടില്‍ അനന്ദു (24), പ്ലാപ്പള്ളി കിഴക്കേവിളയില്‍ അരുണ്‍ (24), ഓടനാവട്ടം ചൂതുപറമ്ബ് വീട്ടില്‍ രാഹുല്‍ (22), ഇ.ടി.സി ലക്ഷം വീട് കോളനിയില്‍ നാദിര്‍ഷ (20), അമ്ബലപ്പുറം ഇ.ടി.സി ലക്ഷം വീട്ടില്‍ സജീര്‍ (20), അമ്ബലപ്പുറം ഇ.ടി.സി ഷഹന മൻസില്‍ മുഹമ്മദ് ഷഹൻ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മരുതിമലയുടെ പടിഞ്ഞാറെ വശത്തുവെച്ച്‌ ഓടനാവട്ടം സ്വദേശിയും മുൻ കേസിലെ പ്രതിയുമായ സജീറിന്‍റെ ബൈക്ക് അഖിലും സുഹൃത്ത് വിഷ്ണുവും നശിപ്പിക്കുകയും സജീറിനെയും സുഹൃത്ത് ആദര്‍ശിനെയും ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന്, ബൈക്ക് ഓടിച്ചുപോയ അഖിലും സുഹൃത്ത് വിഷ്ണുവും വെളിയത്തിനു സമീപത്തായി അപകടത്തില്‍പ്പെടുകയും ഇവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തുകയും ചെയ്തിരുന്നു. അഖില്‍ താലൂക്ക് ആശുപത്രിയുടെ മുന്നില്‍ നില്‍ക്കെ, കാറിലെത്തിയ പ്രതികള്‍ ബലമായി പിടിച്ച്‌ വാഹനത്തില്‍ കയറ്റിയ ശേഷം അഖിലിനെ വാഹനത്തില്‍ വെച്ച്‌ ക്രൂരമായി മര്‍ദിക്കുകയായിരുന്നു