വടകര: വടകര ചെരണ്ടത്തൂരില്‍ തോണി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശികളായ ആദിദേവ് (17), ആദി കൃഷ്ണ (17) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഭിമന്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീൻ പിടിക്കാനായി പോയപ്പോള്‍ മാഹി കനാലില്‍ വച്ചാണ് അപകടമുണ്ടായത്.
അപകട വിവരം കരയിലെത്താൻ വൈകിയത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. ആദിദേവയെയും ആദി കൃഷ്ണനെയും ഉടൻ തന്നെ വടകരയിലെയും തിരുവള്ളൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.