ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയുടെ പ്രധാന ഭാഗമാണെന്നും അവരിലൂടെ രാജ്യവികസനമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ തൊഴില്‍ മേളയ്ക്കു കീഴില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമിതരായ 51,000 പേര്‍ക്ക് നിയമന കത്ത് വിതരണം ചെയ്ത്,വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ് അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വേ, ആഭ്യന്തര മന്ത്രാലയം, റവന്യൂ, ഉന്നത വിദ്യാഭ്യാസം, സ്കൂള്‍ വിദ്യാഭ്യാസം, സാക്ഷരതാ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടങ്ങിയവയില്‍ നിയമനം ലഭിച്ചവര്‍ക്ക് 37 സ്ഥലങ്ങളിലാണ് മേള നടന്നത്.
ഏതൊരു രാജ്യത്തിന്റെയും നേട്ടങ്ങള്‍ പൂര്‍ണ്ണമാകുന്നത് യുവാക്കളുടെ ശക്തിയിലൂടെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അങ്ങനെ യുവാക്കളും രാഷ്ട്ര നിര്‍മ്മാതാക്കളാകുന്നു. അവര്‍ക്കായി സര്‍ക്കാര്‍ താഴേ തട്ടില്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
തൊഴില്‍ നല്‍കുന്നതിനൊപ്പം സര്‍ക്കാര്‍ സംവിധാനം സുതാര്യമായി നിലനിറുത്തുന്നു. പരീക്ഷാ നടപടികള്‍ കാര്യക്ഷമമാക്കാനും നടപടിക്രമങ്ങള്‍ പുനഃക്രമീകരിക്കാനും ശ്രമിക്കുന്നെന്നും പറഞ്ഞു.