ശ്രീനഗര്‍: ഇന്ത്യൻ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്ത് പാക്കിസ്ഥാൻ സൈന്യം. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഇന്നലെ രാത്രി എട്ടോടെയാണ് പാക് സൈന്യം വെടിയുതിര്‍ത്തതെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടര്‍ന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.അന്താരാഷ്ട്ര അതിര്‍ത്തിയായ ജമ്മു കാഷ്മീരിലെ അര്‍ണിയയിലാണ് സംഭവം നടന്നത്. പാക് വെടിവയ്പില്‍ ബിഎസ്എഫ് ജവന്മാര്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
2023-10-27