വികസനപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാൻ ഉദ്യോഗസ്ഥരെ രംഗത്തിറക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ.

വികസനപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാൻ ഉദ്യോഗസ്ഥരെ രംഗത്തിറക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ.
alternatetext

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ ഒന്പതുവര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാൻ ഉദ്യോഗസ്ഥരെ രംഗത്തിറക്കാനുള്ള നീക്കത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ “രഥ് പ്രബാരിമാരാ”യി (സ്പെഷല്‍ ഓഫീസര്‍മാര്‍) നിയമിച്ചുള്ള യാത്ര പാടില്ലെന്നു കമ്മീഷൻ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സര്‍ക്കാരിന്‍റെ വിവിധ  വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാൻ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാജ്യത്തെ 765 ജില്ലകളില്‍ അടുത്തമാസം “വികസിത് സങ്കല്പ് ഭാരത് സങ്കല്പ് യാത്ര” സംഘടിപ്പിക്കാൻ തീരുമാനിച്ച സര്‍ക്കാര്‍, ഇതിന്‍റെ സ്പെഷല്‍ ഓഫീസര്‍മാരായി വിവിധ വകുപ്പുകളില്‍നിന്ന് ജോയിന്‍റ് സെക്രട്ടറി, ഡയറക്‌ടര്‍, ഡെപ്യൂട്ടി സെക്രട്ടറി റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ വിട്ടുതരണമെന്ന് വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഡിസംബര്‍ അഞ്ചുവരെ ഇത്തരത്തിലുള്ള യാതൊരു പ്രചാരണപരിപാടികളും പാടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.