തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കുന്ന 20 യു.പി.എസ്.സി കോച്ചിങ് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കുന്ന 20 യു.പി.എസ്.സി കോച്ചിങ് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്
alternatetext

ന്യൂഡല്‍ഹി:കേന്ദ്ര ഉപഭോക്തൃ സംരക്ഷണ കമീഷൻ അന്വേഷണത്തിലാണ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്നവരുടെ പേരും ചിത്രങ്ങളും ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കാൻ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത് . തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കുന്ന 20 യു.പി.എസ്.സി കോച്ചിങ് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു .നാല് കോച്ചിങ് സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ചമുത്തിയിട്ടുണ്ട്.

യു.പി.എസ്.സി പരീക്ഷ ഫലം പുറത്തുവരുമ്ബോള്‍ വിജയികളുടെ ചിത്രങ്ങള്‍ സഹിതം കോച്ചിങ് സ്ഥാപനങ്ങള്‍ പരസ്യം നല്‍കാറുണ്ട്. എന്നാല്‍, ഒരേ ആളുകള്‍ തങ്ങളുടെ സ്ഥാപനങ്ങളിലാണ് പരിശീലനം നേടിയതെന്ന രീതിയില്‍ പല സ്ഥാപനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കുകയാണ്. ഓരോ വര്‍ഷവും ശരാശരി 900 ആളുകളാണ് യു.പി.എസ്.സി പരീക്ഷ പാസ്സാകുന്നത്. എന്നാല്‍, തങ്ങളുടെ കീഴില്‍ പഠിച്ച ഉദ്യോഗാര്‍ഥികള്‍ എന്ന നിലയ്ക്കുള്ള സ്ഥാപനങ്ങളുടെ പരസ്യം കണക്കുകൂട്ടിയാല്‍ ഇതിലേറെ പേരെ കാണാനാകുമെന്ന് ഉപഭോക്തൃ കമീഷൻ ചൂണ്ടിക്കാട്ടി. ഒരേ റാങ്ക് ജേതാവിനെ വെച്ച്‌ വിവിധ സ്ഥാപനങ്ങള്‍ പരസ്യം ചെയ്യുകയാണ്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കമീഷൻ വ്യക്തമാക്കി.